Total Pageviews

Friday, August 30, 2019

Article 370


 ആര്ട്ടിക്കിള്‍  370  ഇനി  ചരിത്രം, പ്രത്യേക  അധികാരം  ഇനിയില്ല, ഇല്ലാതാകുന്ന  അധികാരങ്ങള്‍   ഇവയാണ്......

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്ട്ടിക്കിള്‍ 35A, 370 എന്നിവ. 1954 മുതല്സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്ഒന്നായിരുന്നു. നെഹ്രു സര്ക്കാരിന്റെ നിര്ദേശപ്രകാരം അന്നത്തെ രാഷ്്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്.



 എന്താണ് ആര്ട്ടിക്കിള്‍  35A
ജമ്മു കശ്മീര്നിവാസികള്ക്ക് പ്രത്യേക അവകാശങ്ങള്നല്കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്ക്കാരുദ്യോഗങ്ങളില്സംവരണം, പഠനത്തിനുള്ള സര്ക്കാര്ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്ക്കായി നിജപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്ആര്ട്ടിക്കിള്‍ 35A വര്ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്കര്ഷിക്കുന്നു.

 ആര്ട്ടിക്കിള്‍    370  നല്കുന്ന   പ്രത്യേക  അധികാരങ്ങൾ
കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്ട്ടിക്കിള്‍ 370 ന്റെ കരട് തയ്യാറാക്കിയത്
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മേല്കേന്ദ്രസര്ക്കാരിനുള്ള അധികാരങ്ങള് വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീര്സര്ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്ഇടപെടാനാവൂ. കൂടാതെ ആര്ട്ടിക്കിള്‍ 370 റദ്ദാക്കണമെങ്കില്സംസ്ഥാനസര്ക്കാരിന്റെ നിര്ദേശം ആവശ്യമാണെന്നും നിഷ്കര്ച്ചിട്ടിട്ടുണ്ട്.

ആര്ട്ടിക്കിള്‍   370  ജമ്മു കശ്മീരിന്  പ്രേത്യേക  അധികാരം  നല്കുന്നു
1956 ല്നിലവില്വന്ന ഭരണഘടന അനുസരിച്ച്നിലവില്വന്ന സംസ്ഥാനങ്ങള്ക്കുള്ളതില്‍  നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കശ്മീരിന് നല്കിയത്.
പാര്ലമെന്റിന് ജമ്മു കശ്മീരിന്റെ അതിര്ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്അധികാരമില്ലായിരുന്നു.



 ആര്ട്ടിക്കിള്‍   35A   നിയമനിര്മാണത്തിന്    പിന്നിൽ

സ്വാതന്ത്ര്യത്തിന് മുൻപ് ജമ്മു  കശ്മീരില് നിലവിലിരുന്ന  നിയമത്തിന്റെ തുടര്ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങല്നല്കുന്ന വകുപ്പ് ഭരണഘടനയില്കൂട്ടിച്ചേര്ത്തത്.  
1947 ല്കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്ന്നു. തുടര്ന്ന് ജവഹര്ലാല്നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്ന്ന് ഒപ്പു വെച്ച്ഡല്ഹി കരാര്അനുസരിച്ച്ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുകയായിരുന്നു
കരാര്പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്പാര്ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്സംസ്ഥാനസര്ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്പ്പെടുത്തിയിരുന്നു.

എന്താണ് മെക്കാളേ മിനിട്ട്‌സ്സ് ?


👉  ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ

✅ വില്യം ബെന്റിക്

👉 പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ

✅ വില്യം ബെന്റിക്

👉 ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴിക കല്ലായ മെക്കാളേ മിനിട്ട്‌സ്സ്‌ തയ്യാറാക്കിയത് ?

✅ മെക്കാളേ പ്രഭു.







📍📍 എന്താണ് മെക്കാളേ  മിനിട്ട്‌സ്സ് ?
    • ✅1813  ലെ ചാർട്ടർ നിയമം ഇന്ത്യൻ വിദ്യാഭ്യാസത്തിനയി ഓരോ വർഷവും ഒരു ലക്ഷം രൂപ വീതം ചിലവാക്കണമെന്ന് വ്യവസ്ഥ ചെയ്തു. എന്നാൽ തുക ചിലവാക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം ഏതുതരത്തിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കണമെന്നതിനെ ചൊല്ലി ഒരു തർക്കം ഉടലെടുത്തു.

    • ഇന്ത്യൻ രീതിയിലുള്ള പരമ്പരാഗത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാദിച്ചു. അധ്യയന മാധ്യമം ഇന്ത്യൻ ഭാഷകളിൽ ആയിരിക്കണമെന്നും അവർ വാദിച്ചു. ഇവർ ഇന്ത്യൻ പൗരസ്ത്യവാദികൾ എന്നറിയപ്പെട്ടു. എന്നാൽ അഗ്ലിസിസ്റ് എന്ന വിഭാഗക്കാർ പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം വേണമെന്ന് വാദിച്ചു. തർക്കം രൂക്ഷമായപ്പോൾ  ഇതിനെ കുറിച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി ഗവർണർ ജനറലായ വില്യംബെന്റിക് പ്രഭു മെക്കാളെയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു.


    • മെക്കാളെ ഇംഗ്ലീഷ് മാതൃകയിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ശുപാർശചെയ്തു,

    • *രക്തത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും സദാചാരത്തിലും ബുദ്ധിയിലും ബ്രിട്ടീഷുകാരുമായി ഒരു ഇന്ത്യൻ വംശത്തെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.* മെക്കാളെ അദ്ദേഹത്തിന്റെ ശുപാർശകൾ  അടങ്ങിയ രേഖ 1813 ഫെബ്രുവരി 2 ന് കൗൺസിൽ മുൻപാകെ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 1835 പാശ്ചാത്യ വിദ്യാഭ്യാസം ബെന്റിക് പ്രഭു നടപ്പിലാക്കുകയും ചെയ്തു.