Total Pageviews

Friday, August 30, 2019

എന്താണ് മെക്കാളേ മിനിട്ട്‌സ്സ് ?


👉  ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ

✅ വില്യം ബെന്റിക്

👉 പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ

✅ വില്യം ബെന്റിക്

👉 ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴിക കല്ലായ മെക്കാളേ മിനിട്ട്‌സ്സ്‌ തയ്യാറാക്കിയത് ?

✅ മെക്കാളേ പ്രഭു.







📍📍 എന്താണ് മെക്കാളേ  മിനിട്ട്‌സ്സ് ?
    • ✅1813  ലെ ചാർട്ടർ നിയമം ഇന്ത്യൻ വിദ്യാഭ്യാസത്തിനയി ഓരോ വർഷവും ഒരു ലക്ഷം രൂപ വീതം ചിലവാക്കണമെന്ന് വ്യവസ്ഥ ചെയ്തു. എന്നാൽ തുക ചിലവാക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം ഏതുതരത്തിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കണമെന്നതിനെ ചൊല്ലി ഒരു തർക്കം ഉടലെടുത്തു.

    • ഇന്ത്യൻ രീതിയിലുള്ള പരമ്പരാഗത വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാദിച്ചു. അധ്യയന മാധ്യമം ഇന്ത്യൻ ഭാഷകളിൽ ആയിരിക്കണമെന്നും അവർ വാദിച്ചു. ഇവർ ഇന്ത്യൻ പൗരസ്ത്യവാദികൾ എന്നറിയപ്പെട്ടു. എന്നാൽ അഗ്ലിസിസ്റ് എന്ന വിഭാഗക്കാർ പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം വേണമെന്ന് വാദിച്ചു. തർക്കം രൂക്ഷമായപ്പോൾ  ഇതിനെ കുറിച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി ഗവർണർ ജനറലായ വില്യംബെന്റിക് പ്രഭു മെക്കാളെയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു.


    • മെക്കാളെ ഇംഗ്ലീഷ് മാതൃകയിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ശുപാർശചെയ്തു,

    • *രക്തത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും സദാചാരത്തിലും ബുദ്ധിയിലും ബ്രിട്ടീഷുകാരുമായി ഒരു ഇന്ത്യൻ വംശത്തെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.* മെക്കാളെ അദ്ദേഹത്തിന്റെ ശുപാർശകൾ  അടങ്ങിയ രേഖ 1813 ഫെബ്രുവരി 2 ന് കൗൺസിൽ മുൻപാകെ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 1835 പാശ്ചാത്യ വിദ്യാഭ്യാസം ബെന്റിക് പ്രഭു നടപ്പിലാക്കുകയും ചെയ്തു.

No comments: