Total Pageviews

Tuesday, July 30, 2019

ഇന്ത്യൻ സയൻസ് കോൺഗ്രസ് --2 019

ഇന്ത്യൻ സയൻസ് കോൺഗ്രസ് 
     2 0192 2 019---01902 0191
. ഇന്ത്യയിലെ പ്ര തിഭാധനരായ   മുപ്പതിനായിരത്തിലധികം ശാസ്ത്രജ്ഞര്‍  അംഗങ്ങളായുള്ള   നൂറിലധികം   വര്ഷത്തെ   പ്രവര്ത്തന പാരമ്പര്യമുള്ള   ഒരു  വിശിഷ്ടസംഘടനയാണ്   ഇന്ത്യന്സയന്സ് കോണ്ഗ്രസ് അസോസിയേഷന്‍.  
1914  ല്‍  കൊല്ക്കത്തയിലാണ്   ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ    
പ്രൊഫ.ജെ എല്‍   സിമോണ്സനും   പ്രൊഫ.പി എസ് മക്മോഹനും ചേര്ന്ന്  ഇന്ത്യയിലെ  ജനങ്ങളില്‍   ശാസ്ത്രാഭിമുഖ്യം  വളര്ത്താനും ശാസ്ത്രചിന്തയില്‍  അധിഷ്ഠിതമായ പഠനങ്ങള്‍  പ്രസിദ്ധീകരിക്കാനും   അവതരിപ്പിക്കാനും    മറ്റുമായി സംഘടന തുടങ്ങുന്നത്.  



വര്ഷാവര്ഷം  ജനുവരി   ആദ്യവാരത്തിലാണ്   സയന്സ്   കോണ്ഗ്രസിന്റെ ദേശീയ  സമ്മേളനം  കൂടുന്നതും   മേല്പ്പറഞ്ഞ    ലക്ഷ്യങ്ങളോടെ   നിശ്ചിത വിഷയങ്ങളില്  പ്രബന്ധങ്ങളും   മറ്റും  അവതരിപ്പിച്ച്  വിശദമായ ചര്ച്ചകള്ക്ക്   തുടക്കമിടുന്നതും  . ഇന്ത്യയിലും   വിദേശത്തും  തങ്ങളുടെ പ്രവര്ത്തനങ്ങള് കേന്ദ്രീകരിച്ചിട്ടുള്ള പല പ്രഖ്യാത ശാസ്ത്രജ്ഞരും സയന്സ്  കോണ്ഗ്രസുകളില് തങ്ങളുടെ  സാന്നിധ്യമറിയിച്ചു പോ ന്നിട്ടുണ്ട്.

ലോകത്തിലെ   ഏറ്റവും  വലിയ ശാസ്ത്ര  സംഗമമായ  ഇന്ത്യന്സയന്സ് കോണ്ഗ്രസ്( എസ് സി -2019)  പഞ്ചാബിലെ ജലന്ധറില്‍  വെച്ചാണ് നടക്കുന്നത് .
ഭാവി ഭാരതം: ശാസ്ത്ര സാങ്കേതിക വിദ്യ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ  സയന്സ് കോണ്ഗ്രസ്.  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത് എസ് സിയുടെ 106ാം എഡിഷനാണ് ജലന്ധറിലെ   ലവ്ലി   പ്രൊഫഷണല്‍  യൂണിവേഴ്സിറ്റിയി  നടക്കുക. അഞ്ച് ദിവസം നീണ്ടു  നില്ക്കുന്ന   പരിപാടി  ഏഴിന് സമാപിക്കും. ഇന്ത്യയില്നിന്നും  വിദേശത്ത്   നിന്നുമായി   30,000  ത്തോളം പ്രതിനിധികള്‍   പങ്കെടുക്കും.


No comments: