Total Pageviews

Saturday, July 20, 2019

കുമ്പളത്ത് ശങ്കുപിള്ള

കുമ്പളത്ത് ശങ്കുപിള്ള

സാമൂഹിക വിപ്ലവകാരി ആയിരുന്നു കുമ്പളത്ത് ശങ്കുപിള്ള. സ്റ്റേറ്റ് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു അദ്ദേഹം. പന്മന ആശ്രമത്തിന്റെ സ്ഥാപകനും കൂടി ആയിരുന്നു കുമ്പളത്ത് ശങ്കുപിള്ള.
ഇദ്ദേഹം 1898 ഫെബ്രുവരിയിലാണ് ജനിച്ചത്.

ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടത് ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി. സമദർശനത്തിന്റെ മാർഗ്ഗം
 സ്വീകരിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.1925ൽ അധഃസ്ഥിതരെ  പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കുളിവിപ്ലവങ്ങൾ അയിത്ത നിർമ്മാർജ്ജന
ആക്കം കൂട്ടി. പന്മനയിലെ പൊതു കുളങ്ങൾ അയിത്ത വിഭാഗങ്ങൾക്ക് 
ആയി ഇദ്ദേഹം തുറന്നു കൊടുത്തു.

1926 കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ ദലിതരെ പ്രവേശിപ്പിച്ചത് സവർണരെ  ചൊടിപ്പിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം ആയിരുന്നു അതെന്ന് സി വി കുഞ്ഞിരാമൻ 
പ്രഖ്യാപിച്ചിട്ടുണ്ട്.
*തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ* എന്ന് വിശേഷിപ്പിക്കപ്പെട്ട കുമ്പളം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പല തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 

1924ൽ  ചട്ടമ്പിസ്വാമികൾ പന്മനയിൽ സമാധി ആയപ്പോൾ ആശ്രമവും
 സമാധി സ്മാരകവും പണികഴിപ്പിച്ചത് കുമ്പളത്ത് ശങ്കുപിള്ള ആയിരുന്നു.
1934 ൽ ആശ്രമത്തിലെത്തിയ ഗാന്ധിജിക്ക് ഹരിജൻ ഫണ്ട് 
 പിരിച്ചുനൽകിയത് ഇദ്ദേഹമാണ്.  1969ൽ ഏപ്രിൽ 16ന് കുമ്പളത്ത് ശങ്കുപിള്ള അന്തരിച്ചു.



അയ്യത്താൻ ഗോപാലൻ



അയ്യത്താൻ  ഗോപാലൻ

1861 മാർച്ച് മൂന്നിനാണ് അയ്യത്താൻ ഗോപാലൻ ജനിച്ചത്. കേരളീയ നവോത്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു അയ്യത്താൻ ഗോപാലൻ. അനാചാരങ്ങളോട് ഉള്ള പ്രതിഷേധം സ്വന്തം കുടുമ മുറിച്ചു കൊണ്ടാണ് ഗോപാലൻ പുറത്തുകാട്ടിയത്. അതിൻറെ പേരിൽ അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

1898 കോഴിക്കോട് ബ്രഹ്മസമാജം തുടങ്ങിയപ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. സ്ത്രീപുരുഷ സമത്വം, മിശ്രവിവാഹം, മിശ്രഭോജനം തുടങ്ങിയവയായിരുന്നു അയ്യത്താൻ ഗോപാലൻ പ്രധാനമായും ഏറ്റെടുത്ത സാമൂഹിക വിഷയങ്ങൾ.
ബ്രഹ്മസമാജത്തിൻറെ പ്രവർത്തനങ്ങളെ നവോത്ഥാന മൂല്യങ്ങളും ആയി ബന്ധപ്പെടുത്താൻ ആണ് അയ്യത്താൻ ശ്രമിച്ചത്. അതിനായി അനവധി പ്രാർത്ഥനാ ഗാനങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചു. മാനവികതയെ മുൻനിർത്തിയുള്ള ആശയങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സുഗുണ വർധിനി' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.
ബ്രഹ്മണസമാജത്തിൻറെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ബ്രഹ്മധർമ്മയുടെ മലയാളം പരിഭാഷ നിർവ്വഹിച്ചത് അയ്യത്താൻ ഗോപാലൻ ആണ്.

1948 മെയ് രണ്ടിന് അദ്ദേഹം മരണമടഞ്ഞു. അയ്യത്താൻ ഗോപാലന്റെ സാമൂഹിക സേവനങ്ങൾ പരിഗണിച്ച് 1917 ബ്രിട്ടീഷ് സർക്കാർ 
 'റാവു സാഹിബ് ' പട്ടം നൽകി അദ്ദേഹത്തെ ആദരിച്ചു.


എന്താണ് എൽനിനോ പ്രതിഭാസം ?


എന്താണ്  എൽനിനോ  പ്രതിഭാസം ?

സമുദ്രജലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ.
1600  -ൽ  തെക്കേ അമേരിക്കയിലെ മത്സ്യത്തൊഴിലാളികളാണ് ഈ വസ്തുത ആദ്യം തിരിച്ചറിഞ്ഞത്. ക്രിസ്മസ് കാലത്തു തീരത്തുനിന്നും മത്സ്യങ്ങളെ അകറ്റുന്ന ഈ ചൂടൻ പ്രതിഭാസത്തിനു പത്തൊൻപതാം നൂറ്റാണ്ടിലാണ് എൽനിനോ (സ്പാനിഷ് ഭാഷയിൽ ഉണ്ണിയേശു ) എന്ന് പേര് നൽകിയത്. 

ചെറിയ ആൺകുട്ടി എന്ന മറ്റൊരു അർഥവും  ഈ  വാക്കിനുണ്ട്.
എൽനിനോ രൂപപ്പെടുന്നത് ഭൂഗോളത്തിന്റെ മറുവശത്തുള്ള ശാന്തസമുദ്രത്തി ലാണങ്കിലും ആഗോള കാലാവസ്ഥയെ ആകെ മകിടംമറിക്കാനുള്ള ശക്തി അതിനുണ്ട്.

ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാകും.
സാധാരണഗതിയിൽ മഴ ലഭിക്കുന്ന രാജ്യങ്ങളിൽ പോലും കൊടും വരൾച്ച ഉണ്ടാകാം. അതുപോലെ ചൂടുകാലാവസ്ഥ അനുഭവിക്കുന്ന മേഖലകൾ ശൈത്യത്തിന്റെയും പേമാരിയുടെയും കെടുതിയിലാകും.
ചുഴലിക്കാറ്റും കാട്ടുതീയുമൊക്കെ ഇതിന്റെ അനന്തര
ഫലങ്ങളാണ്. ഇന്ത്യൻ മണ്സൂണിന്റെയും താളം തെറ്റിക്കാൻ  എൽനിനോക്കു സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 
എന്തുകൊണ്ട് എൽനിനോ രൂപപ്പെടുന്നു എന്നതിന് വ്യക്തമായ ഉത്തരം ഗവേഷകർ കണ്ടെത്തിയിട്ടില്ല. എങ്കിലും വർധിച്ചുവരുന്ന ആഗോളതാപനം ഇതിനു കാരണമെന്ന് പൊതുവ്വെ കരുതപ്പെടുന്നു.  *എൽനിനോ യുടെ എതിർ പ്രതിഭാസമാണ് ലാനിനാ* . എൽനിനോ . ലാനിനാ പ്രതിഭാസങ്ങൾ കാലാവസ്ഥയിൽ വ്യതിയാനം സൃഷ്ടിക്കുന്ന അവസ്ഥയിൽ ഇവയെ അതിജീവിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം

എന്താണ് കമ്മ്യൂണൽ അവാർഡ്...?

എന്താണ് കമ്മ്യൂണൽ അവാർഡ്...?



രണ്ടാം വട്ടമേശ സമ്മേളനത്തിന് ശേഷം 1932 ഓഗസ്റ്റ് 17 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് , ചരിത്രത്തിൽ കമ്മ്യുണൽ അവാർഡ് എന്ന് കുപ്രസിദ്ധി നേടിയ ഒരു പ്രഖ്യാപനം നടത്തി.

ഇതുപ്രകാരം മുസ്ലിങ്ങൾ, സിക്കുകാർ, ആംഗ്ലോ - ഇന്ത്യക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് പുറമെ അധ:കൃത വർഗക്കാർക്കും പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തി. അധ: കൃത സമുദായങ്ങളെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു.
പൊതു ഹിന്ദു മണ്ഡലങ്ങളിൽ നിന്നുകൊണ്ട്  അധ: കൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്നു ഗാന്ധിജി ആവശ്യപെട്ടു, എന്നാൽ മാത്രമേ അവർക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാൻ കഴിയൂ എന്നാണദ്ദേഹം വിശ്വസിച്ചിരുന്നത്.

ഹിന്ദുക്കളുടെ ഐക്യദാർഢ്യ ത്തെ പ്രതികൂലമായി ബാധിക്കുമായിരുന്ന കമ്യുണൽ അവാർഡ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പൂനയിലെ യാർവാദ ജയിലിൽ കിടന്നിരുന്ന ഗാന്ധിജി,മരണം വരെയുള്ള ഉപവാസ സമരം ആരംഭിച്ചു.