Total Pageviews

Saturday, July 20, 2019

എന്താണ് എൽനിനോ പ്രതിഭാസം ?


എന്താണ്  എൽനിനോ  പ്രതിഭാസം ?

സമുദ്രജലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ.
1600  -  തെക്കേ അമേരിക്കയിലെ മത്സ്യത്തൊഴിലാളികളാണ് വസ്തുത ആദ്യം തിരിച്ചറിഞ്ഞത്. ക്രിസ്മസ് കാലത്തു തീരത്തുനിന്നും മത്സ്യങ്ങളെ അകറ്റുന്ന ചൂടൻ പ്രതിഭാസത്തിനു പത്തൊൻപതാം നൂറ്റാണ്ടിലാണ് എൽനിനോ (സ്പാനിഷ് ഭാഷയിൽ ഉണ്ണിയേശു ) എന്ന് പേര് നൽകിയത്

ചെറിയ ആൺകുട്ടി എന്ന മറ്റൊരു അർഥവും    വാക്കിനുണ്ട്.
എൽനിനോ രൂപപ്പെടുന്നത് ഭൂഗോളത്തിന്റെ മറുവശത്തുള്ള ശാന്തസമുദ്രത്തി ലാണങ്കിലും ആഗോള കാലാവസ്ഥയെ ആകെ മകിടംമറിക്കാനുള്ള ശക്തി അതിനുണ്ട്.

ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാകും.
സാധാരണഗതിയിൽ മഴ ലഭിക്കുന്ന രാജ്യങ്ങളിൽ പോലും കൊടും വരൾച്ച ഉണ്ടാകാം. അതുപോലെ ചൂടുകാലാവസ്ഥ അനുഭവിക്കുന്ന മേഖലകൾ ശൈത്യത്തിന്റെയും പേമാരിയുടെയും കെടുതിയിലാകും.
ചുഴലിക്കാറ്റും കാട്ടുതീയുമൊക്കെ ഇതിന്റെ അനന്തര
ഫലങ്ങളാണ്. ഇന്ത്യൻ മണ്സൂണിന്റെയും താളം തെറ്റിക്കാൻ  എൽനിനോക്കു സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
എന്തുകൊണ്ട് എൽനിനോ രൂപപ്പെടുന്നു എന്നതിന് വ്യക്തമായ ഉത്തരം ഗവേഷകർ കണ്ടെത്തിയിട്ടില്ല. എങ്കിലും വർധിച്ചുവരുന്ന ആഗോളതാപനം ഇതിനു കാരണമെന്ന് പൊതുവ്വെ കരുതപ്പെടുന്നു.  *എൽനിനോ യുടെ എതിർ പ്രതിഭാസമാണ് ലാനിനാ* . എൽനിനോ . ലാനിനാ പ്രതിഭാസങ്ങൾ കാലാവസ്ഥയിൽ വ്യതിയാനം സൃഷ്ടിക്കുന്ന അവസ്ഥയിൽ ഇവയെ അതിജീവിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം

No comments: