Total Pageviews

Saturday, July 20, 2019

കുമ്പളത്ത് ശങ്കുപിള്ള

കുമ്പളത്ത് ശങ്കുപിള്ള

സാമൂഹിക വിപ്ലവകാരി ആയിരുന്നു കുമ്പളത്ത് ശങ്കുപിള്ളസ്റ്റേറ്റ് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു അദ്ദേഹംപന്മന ആശ്രമത്തിന്റെ സ്ഥാപകനും കൂടി ആയിരുന്നു കുമ്പളത്ത് ശങ്കുപിള്ള.
ഇദ്ദേഹം 1898 ഫെബ്രുവരിയിലാണ് ജനിച്ചത്.

ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടത് ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറിസമദർശനത്തിന്റെ മാർഗ്ഗം
 സ്വീകരിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.1925 അധഃസ്ഥിതരെ  പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കുളിവിപ്ലവങ്ങൾ അയിത്ത നിർമ്മാർജ്ജന
ആക്കം കൂട്ടിപന്മനയിലെ പൊതു കുളങ്ങൾ അയിത്ത വിഭാഗങ്ങൾക്ക് 
ആയി ഇദ്ദേഹം തുറന്നു കൊടുത്തു.

1926 കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ ദലിതരെ പ്രവേശിപ്പിച്ചത് സവർണരെ  ചൊടിപ്പിച്ചുതിരുവിതാംകൂറിലെ ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം ആയിരുന്നു അതെന്ന് സി വി കുഞ്ഞിരാമൻ 
പ്രഖ്യാപിച്ചിട്ടുണ്ട്.
*തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കിംഗ് മേക്കർഎന്ന് വിശേഷിപ്പിക്കപ്പെട്ട കുമ്പളം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പല തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

1924  ചട്ടമ്പിസ്വാമികൾ പന്മനയിൽ സമാധി ആയപ്പോൾ ആശ്രമവും
 സമാധി സ്മാരകവും പണികഴിപ്പിച്ചത് കുമ്പളത്ത് ശങ്കുപിള്ള ആയിരുന്നു.
1934  ആശ്രമത്തിലെത്തിയ ഗാന്ധിജിക്ക് ഹരിജൻ ഫണ്ട് 
 പിരിച്ചുനൽകിയത് ഇദ്ദേഹമാണ്.  1969 ഏപ്രിൽ 16ന് കുമ്പളത്ത് ശങ്കുപിള്ള അന്തരിച്ചു.



No comments: