എന്താണ് കമ്മ്യൂണൽ അവാർഡ്...?
രണ്ടാം വട്ടമേശ സമ്മേളനത്തിന് ശേഷം 1932 ഓഗസ്റ്റ് 17 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് , ചരിത്രത്തിൽ കമ്മ്യുണൽ അവാർഡ് എന്ന് കുപ്രസിദ്ധി നേടിയ ഒരു പ്രഖ്യാപനം നടത്തി.
ഇതുപ്രകാരം മുസ്ലിങ്ങൾ, സിക്കുകാർ, ആംഗ്ലോ - ഇന്ത്യക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് പുറമെ അധ:കൃത വർഗക്കാർക്കും പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തി. അധ: കൃത സമുദായങ്ങളെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു.
പൊതു ഹിന്ദു മണ്ഡലങ്ങളിൽ നിന്നുകൊണ്ട് അധ: കൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്നു ഗാന്ധിജി ആവശ്യപെട്ടു, എന്നാൽ മാത്രമേ അവർക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാൻ കഴിയൂ എന്നാണദ്ദേഹം വിശ്വസിച്ചിരുന്നത്.
ഹിന്ദുക്കളുടെ ഐക്യദാർഢ്യ ത്തെ പ്രതികൂലമായി ബാധിക്കുമായിരുന്ന കമ്യുണൽ അവാർഡ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പൂനയിലെ യാർവാദ ജയിലിൽ കിടന്നിരുന്ന ഗാന്ധിജി,മരണം വരെയുള്ള ഉപവാസ സമരം ആരംഭിച്ചു.
No comments:
Post a Comment