Total Pageviews

Tuesday, July 30, 2019

ഇന്ത്യൻ സയൻസ് കോൺഗ്രസ് --2 019

ഇന്ത്യൻ സയൻസ് കോൺഗ്രസ് 
     2 0192 2 019---01902 0191
. ഇന്ത്യയിലെ പ്ര തിഭാധനരായ   മുപ്പതിനായിരത്തിലധികം ശാസ്ത്രജ്ഞര്‍  അംഗങ്ങളായുള്ള   നൂറിലധികം   വര്ഷത്തെ   പ്രവര്ത്തന പാരമ്പര്യമുള്ള   ഒരു  വിശിഷ്ടസംഘടനയാണ്   ഇന്ത്യന്സയന്സ് കോണ്ഗ്രസ് അസോസിയേഷന്‍.  
1914  ല്‍  കൊല്ക്കത്തയിലാണ്   ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ    
പ്രൊഫ.ജെ എല്‍   സിമോണ്സനും   പ്രൊഫ.പി എസ് മക്മോഹനും ചേര്ന്ന്  ഇന്ത്യയിലെ  ജനങ്ങളില്‍   ശാസ്ത്രാഭിമുഖ്യം  വളര്ത്താനും ശാസ്ത്രചിന്തയില്‍  അധിഷ്ഠിതമായ പഠനങ്ങള്‍  പ്രസിദ്ധീകരിക്കാനും   അവതരിപ്പിക്കാനും    മറ്റുമായി സംഘടന തുടങ്ങുന്നത്.  



വര്ഷാവര്ഷം  ജനുവരി   ആദ്യവാരത്തിലാണ്   സയന്സ്   കോണ്ഗ്രസിന്റെ ദേശീയ  സമ്മേളനം  കൂടുന്നതും   മേല്പ്പറഞ്ഞ    ലക്ഷ്യങ്ങളോടെ   നിശ്ചിത വിഷയങ്ങളില്  പ്രബന്ധങ്ങളും   മറ്റും  അവതരിപ്പിച്ച്  വിശദമായ ചര്ച്ചകള്ക്ക്   തുടക്കമിടുന്നതും  . ഇന്ത്യയിലും   വിദേശത്തും  തങ്ങളുടെ പ്രവര്ത്തനങ്ങള് കേന്ദ്രീകരിച്ചിട്ടുള്ള പല പ്രഖ്യാത ശാസ്ത്രജ്ഞരും സയന്സ്  കോണ്ഗ്രസുകളില് തങ്ങളുടെ  സാന്നിധ്യമറിയിച്ചു പോ ന്നിട്ടുണ്ട്.

ലോകത്തിലെ   ഏറ്റവും  വലിയ ശാസ്ത്ര  സംഗമമായ  ഇന്ത്യന്സയന്സ് കോണ്ഗ്രസ്( എസ് സി -2019)  പഞ്ചാബിലെ ജലന്ധറില്‍  വെച്ചാണ് നടക്കുന്നത് .
ഭാവി ഭാരതം: ശാസ്ത്ര സാങ്കേതിക വിദ്യ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ  സയന്സ് കോണ്ഗ്രസ്.  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത് എസ് സിയുടെ 106ാം എഡിഷനാണ് ജലന്ധറിലെ   ലവ്ലി   പ്രൊഫഷണല്‍  യൂണിവേഴ്സിറ്റിയി  നടക്കുക. അഞ്ച് ദിവസം നീണ്ടു  നില്ക്കുന്ന   പരിപാടി  ഏഴിന് സമാപിക്കും. ഇന്ത്യയില്നിന്നും  വിദേശത്ത്   നിന്നുമായി   30,000  ത്തോളം പ്രതിനിധികള്‍   പങ്കെടുക്കും.


കറൻറ് അഫയേഴ്‌സ് ,,2019 കേരള --PSC

ICC -യുടെ    വര്ഷത്തെ ( 2019 )  മികച്ച വനിതാ  ക്രിക്കറ്റ്   താരത്തിനുള്ള പുരസ്കാരം  ഇന്ത്യയുടെ  സ്മൃതി മന്ദാനയ്ക്ക്.  മികച്ച  ഏകദിന  താരവും സ്മൃതി തന്നെയാണ്. വര്ഷം  അന്താരാഷ്ട്ര  ക്രിക്കറ്റില്‍   കാഴ്ചവെച്ച തകര്പ്പന്‍  പ്രകടനമാണ്   സ്മൃതി മന്ദാനയെ   പുരസ്കാരത്തിന് അര്ഹയാക്കിയത്


കറൻറ് അഫയേഴ്‌സ് --2019

CURRENT AFFAIRS -2019

സ്കൂൾ  വിദ്യാർത്ഥിനികൾക്കായി  സൗജന്യമായി  നാപ്കിനുകൾ നൽകിക്കൊണ്ട്  ഒഡീഷൻ  ഗവണ്മെന്റിന്റെ  ഖുഷി യോജന പദ്ധതി



ആരോഗ്യവിഭാഗത്തിന്റെ  നേതൃത്വത്തിൽ  നടപ്പിലാക്കുന്ന പരിപാടിയിൽ ഒഡീഷയിലെ എല്ലാ കേന്ദ്രീയവിദ്യാലയങ്ങളും നവോദയവിദ്യാലയങ്ങളും ഉൾപ്പെടും. ആദിവാസി സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സ്കീം നടപ്പിലാക്കുന്നത്


ഒഡിഷ മുഖ്യമന്ത്രി   ---  Naveen Patnaik 
.

മാതൃഭൂമി സാഹിത്യ പുരസ്കാരം --2018

മാതൃഭൂമി  സാഹിത്യ  പുരസ്കാരം


മാതൃഭൂമി ആഴ്ചപ്പതിപ്പ്   മലയാളത്തിലെ  വലിയ  സാഹിത്യകാരന്മാരെ ആദരിക്കാൻ  ഏർപ്പെടുത്തിയ  സാഹിത്യപുരസ്കാരമാണ്  മാതൃഭൂമി സാഹിത്യ പുരസ്കാരം.  2000   മുതലാണ്   പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രശസ്തി പത്രവും  ശിൽപ്പവും  രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ്   പുരസ്കാരം.

മാതൃഭൂമി  സാഹിത്യ  പുരസ്കാരം 2018

--മാതൃഭൂമി സാഹിത്യ പുരസ്കാരം.NS മാധവന്.  മലയാള  സാഹിത്യത്തിന് കഥ, നോവല്  വിഭാഗങ്ങളില് എഴുത്തുകാരന്  നല്കിയ  മഹത്തായ സംഭാവനകള്  പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്  രൂപകല്പനചെയ്ത  ശില്പവും  രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ്   പുരസ്കാരം.



. എം.കെ. സാനു അധ്യക്ഷനും കെ. ജയകുമാര്, ആഷാമേനോന് എന്നിവര് അംഗങ്ങളുമായ പുരസ്കാര നിര്ണയ സമിതിയാണ് എന്.എസ്. മാധവനെ തെരഞ്ഞെടുത്തത്. 

എന്താണ് കന്റോൺമെന്റ് ?



മിലിട്ടറി ക്യാമ്പുകളും, ക്വാർട്ടേഴ്സുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പറയുന്ന പേരാണ് കന്റോൺമെന്റ് എന്നത്.
ജില്ല, കോർണർ എന്നൊക്കെ അർത്ഥം വരുന്ന ‘Canton’ (കന്റോൺ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കന്റോൺമെന്റ് എന്നയീ പേരുണ്ടായത്.
ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കന്റോൺമെന്റ് ആണിത്.  1772-ല്ആരംഭിച്ചതും 1938-ല്നിയമപരമായി നിലവില്വന്നതുമായ സംവിധാനമാണിത്.






കണ്ണൂർ പട്ടണത്തിനും കണ്ണൂരിനും ഇടയിലാണ് കണ്ണൂർ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നത്. സെന്റ് ആഞ്ജലോ കോട്ട, കണ്ണൂർ കന്റോൺമെന്റ് ന്റെ  ഭാഗമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, കണ്ണൂർ കന്റോൺമെന്റ് ഇന്ത്യൻ സേനയുടെ നിയന്ത്രണത്തിലാണ്. ഇന്ന്, ഇന്ത്യൻ പട്ടാളക്കാർക്കായി ഏറ്റവും പ്രാധാന്യമുള്ളതും, തന്ത്രപ്രധാനവുമായ സ്ഥലമാണ് കണ്ണൂർ കന്റോൺമെന്റ്

കണ്ണൂരിൽ ഉണ്ടായിരുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും, പിന്നീട് വന്ന ബ്രിട്ടീഷുകാരും കണ്ണൂർ കന്റോണ്മെന്റ് പട്ടാളക്യാമ്പ് ആയി ഉപയോഗിച്ചിരുന്നു. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനമാണ് ഇന്നിവിടം.
കണ്ണൂർ കന്റോൺമെന്റ് ഇപ്പോഴും കാനന്നൂർ കന്റോൺമെന്റ് എന്നാണ് അറിയപ്പെടുന്നത്.






കേരളത്തിനകത്താണെങ്കിലും   കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത്   ആക്ട് പ്രകാരമുള്ള   അധികാര  വികേന്ദ്രീകരണമോ,  ജനകീയാസൂത്രണ   പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല.  കേരളത്തിലെ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങള്ക്ക് തനത്  ഫണ്ടിന് പുറമെ   കേന്ദ്ര-സംസ്ഥാന സാമ്പത്തിക സഹായമുണ്ട്. സംസ്ഥാനത്തിന്റെ  വാര്ഷിക  പദ്ധതിയുടെ   നാലിലൊന്നോളം തദ്ദേശ സ്ഥാപനങ്ങള്ക്കാണ്   നല്കുന്നത്- ജനകീയാസൂത്രണ   പദ്ധതിയുടെ   ഭാഗമായി. അതെല്ലാം   കന്റോണ്മെന്റിന്   തികച്ചും അന്യമാണ്.

എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.

ബർണ്ണശ്ശേരി എന്നും സ്ഥലത്തിനു   പേരുണ്ട്. ഇവിടെയുള്ള   താമസക്കാരിൽ അധികവും   ആംഗ്ലോ-ഇന്ത്യക്കാരാണ്. ക്രിസ്തീയ പള്ളികളും,  മുസ്ലീം പള്ളികളും, ഒരു  അമ്പലവും   ഈ  പ്രദേശത്തുണ്ട്.