രാജ്യാന്തര വിപണിയിൽ മസാല ബോണ്ട് പുറത്തിറക്കിയ ആദ്യ സംസ്ഥാനം....?
✅ കേരളം.
നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്.ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്ക്ക്
ഈ പേര് നല്കിയത്.
ആദ്യമായി മസാല ബോണ്ടുകൾ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാന സൗകര്യ വികസനത്തി നായി 1000 കോടി രൂപയാണ് അന്ന് സമാഹരിച്ചത്.
പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്മ്മിപ്പിക്കുന്നതാണ് ഈ പേര്.
ചൈനയും ഇത്തരത്തിലുള്ള ബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യ വിഭവമായ ഡിംസം ത്തിന്റെ പേരിലുള്ള ബോണ്ടാണ് ഡിംസം ബോണ്ട്.
No comments:
Post a Comment