Total Pageviews

Saturday, July 20, 2019

ചാന്ദ്ര ദിനം -- Quiz


ചാന്ദ്ര  ദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നുഅമേരിക്കക്കാരായ   നീൽ ആംസ്ട്രോങ്ങ് ,  എഡ്വിൻ ആൽഡ്രിൻ,  മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവുംഎന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട  സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു

ചന്ദ്രന്റെ രഹസ്യങ്ങൾ തൊട്ടറിയാൻ ആദ്യമെത്തിയത് സോവിയറ്റ് യൂണിയനാണ്ലൂണാ ദൗത്യത്തിലൂടെയാണ് ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണങ്ങൾക്ക് റഷ്യ തുടക്കമിട്ടത്. 1959 ലായിരുന്നു ആദ്യ ലൂണാദൗത്യമായ ലൂണ-1ന്റെ വിക്ഷേപണംചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ മനുഷ്യനിർമിതമായ ആദ്യപേടകം ലൂണ-2 ആണ്ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങൾ ആദ്യം പകർത്തിയത് ലൂണ-3ഉം.
മൊത്തം 24 ദൗത്യവാഹനങ്ങൾ ലൂണ പദ്ധതിയിലുണ്ടായിരുന്നുഅതിൽ 20 എണ്ണം വിജയിച്ചുലൂണ-16,20,24 എന്നീ പേടകങ്ങൾ ചന്ദ്രോപരിതലത്തിലെ മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിച്ചുഏറ്റവുമൊടുവിലെ സോവിയറ്റ് യൂണിയന്റെ 
ചാന്ദ്രദൗത്യം 1976 ഓഗസ്റ്റിലാണ്ലൂണ-24 പേടകം ചന്ദ്രനിൽനിന്ന് മണ്ണുശേഖരിച്ച് 
ഭൂമിയിലെത്തിച്ചശേഷംസോവിയറ്റ് യൂണിയൻ ചാന്ദ്രദൗത്യങ്ങൾ നടത്തിയിട്ടില്ല.

ആദ്യയാത്ര

നീൽ ആംസ്ട്രോങ്എഡ്വിൻ ആൽഡ്രിൻമൈക്കൽ കൊളിൻസ് എന്നിവരടങ്ങുന്ന അമേരിക്കൻ സംഘം അപ്പോളോ-11 പേടകത്തിൽ ഫ്ളോറിഡ ഐലൻഡിൽനിന്ന് പുറപ്പെട്ടുജൂലായ് 20 ന് ആംസ്ട്രോങ്ങും ആൽഡ്രിനും ഈഗിൾ എന്ന വാഹനത്തിൽ ചന്ദ്രോപരിതലത്തിലെത്തി ചരിത്രം കുറിച്ചുആദ്യമിറങ്ങിയത് ആംസ്ട്രോങ്ങാണ്പിന്നാലെ 20 മിനിറ്റ് കഴിഞ്ഞ് ആൽഡ്രിനും.

ചന്ദ്രനിൽ കാലുകുത്തിയവർ

അപ്പോളോ-11 മുതൽ 17 പരമ്പരകളിലായി (13 ഒഴികെ) 12 പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്ചന്ദ്രനിലിറങ്ങിയ ആറ്് അപ്പോളോ  
ദൗത്യങ്ങളിലും കൂടി 382 കിലോഗ്രാം പാറയും മണ്ണും ഇതുവരെ ശേഖരിച്ചിട്ടുണ്ട്. 1972  ലെ അപ്പോളോ-17 പേടകത്തിനുശേഷം ഇതുവരെ ആരും ചന്ദ്രനിൽ
 കാലുകുത്തിയിട്ടില്ല.

ചാന്ദ്രപര്യവേക്ഷണരംഗത്തെ ഇന്ത്യയുടെ ആദ്യ പ്രതിനിധിയാണ് ചന്ദ്രയാൻ-1. 2008 ഒക്ടോബർ 22 നാണ്  ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനം (.എസ്.ആർ..) ചന്ദ്രയാൻ-1 വിക്ഷേപിക്കുന്നത്.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണംആളില്ലാപേടകമായ ചന്ദ്രയാൻ-1ന് വിക്ഷേപണസമയത്ത് 1380 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. 386 കോടി രൂപയാണ് നിർമാണത്തിനു ചെലവുവന്നത്.
വിക്ഷേപിച്ച് ഏകദേശം ഒരുവർഷം കഴിഞ്ഞപ്പോൾതന്നെ
 (ഓഗസ്റ്റ്-29, 2019) ചന്ദ്രയാൻ-1 മായുള്ള വാർത്താവിനിമയ ബന്ധം .എസ്.ആർ..യ്ക്ക് 
നഷ്ടമായിഎന്നാൽഉപഗ്രഹം ഇപ്പോഴും ചന്ദ്രനെ വലംവെക്കുന്നുണ്ടെന്നാണ്  2017- നാസയുടെ കണ്ടെത്തൽ.

ചന്ദ്രനിൽ  പോയിവന്ന  സികാമോർ  മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ

1971-  അപ്പോളോ-14 ദൗത്യത്തിൽ  സ്റ്റുവാർട്ട് റൂസയ്ക്കൊപ്പം ചന്ദ്രനിലേക്ക് കുറെ വിത്തുകൾകൂടി കൊണ്ടുപോയിരുന്നുപേടകത്തിലെ കമാൻഡ് മൊഡ്യൂൾ
 പൈലറ്റായിരുന്നു റൂസഅതായത് രണ്ടുപര്യവേക്ഷകർ ചന്ദ്രനിലിറങ്ങിയപ്പോൾ പേടകവുമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരുന്നയാൾ.
സ്വന്തം സഞ്ചിയിൽ നൂറുകണക്കിന് വിത്തുകളാണ് റൂസ കൊണ്ടുപോയത്

ചെറുഗുരുത്വാകർഷണബലം സസ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യംഭൂമിയിൽ തിരിച്ചുകൊണ്ടുവന്നശേഷവും 
വിത്തുകളെല്ലാം   മുളപ്പിക്കാൻ സാധിച്ചുഅമേരിക്കയിൽ പലയിടത്തായി 
നടുകയും ചെയ്തുപലതും അശ്രദ്ധമൂലം നശിച്ചുപോയെങ്കിലും നാസയുടെ 
ഗൊദ്ദാർഡ് സ്പേസ് ഫൈറ്റ് സെന്ററിലെ ഒരു സികാമോർ മരം ഇപ്പോഴും അവശേഷിക്കുന്നുമറ്റു സികാമോർ മരങ്ങളെപ്പോലെ സമൃദ്ധമായിത്തന്നെ വളരുകയും ചെയ്യുന്നു

ആകാശവസ്തുക്കൾ നാസ മ്യൂസിയത്തിൽ

ചന്ദ്രനിൽനിന്ന്  കൊണ്ടുവന്ന മണ്ണും  പാറക്കഷണങ്ങളുൾപ്പെടെയുള്ള  ആകാശവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്  എവിടെയാണെന്നറിയാമോ ?
 ഹൂസ്റ്റണിലെ നാസയുടെ മ്യൂസിയത്തിൽ  (നാസ ജോൺസൺ സ്പേസ് സെന്റർ). പേടകങ്ങളക്കം  നാനൂറിലധികം  വസ്തുക്കളാണ് കാണാനും കാണികൾക്ക് തൊട്ടുനോക്കാനും പാകത്തിൽ സൂക്ഷിച്ചിട്ടുള്ളത്. 1992-ലാണ് കേന്ദ്രം തുറക്കുന്നത്.


1. സൂപ്പർ മൂൺ എന്നാൽ എന്താണ്?

    ✅ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

2. ആദ്യ കൃത്യമോപഗ്രഹം?

     ✅സ്പുട്നിക് -1

3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?

     ✅ആര്യ ഭട്ട

4.  ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?

    ✅അപ്പോളോ 11

5.  വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

    ✅എഡ്യൂസാറ്റ്

6.  സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?

    ✅സരൾ

7.  പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?

    ✅സൂപ്പർനോവ

8.  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?

     ✅നാസ

9.   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം? 

     ✅ടൈറ്റാനിയം

10.  സൂര്യനോട് അടുത്ത ഗ്രഹം?

    ✅ബുധൻ

11.  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?

     ✅ശുക്രൻ

12. എന്നാണ് ഭൗമ ദിനം ? 

    ✅ഏപ്രിൽ 22

13.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?

     ✅ 1.3 സെക്കന്റ്

14.   ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?

    ✅ഗലീലിയോ

15.  First Men On Moon - എന്ന കൃതിയുടെ കർത്താവ് ?

    ✅ H.G.വെൽസ്

16.  ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

      ✅കോപ്പർ നിക്കസ് 

.
18.   ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

      ✅ തുമ്പ

19.  ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ? 

     ✅ Dr.ജഹാംഗീർ ഭാഭ

20.  "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?

     ✅ നീൽ ആംസ്‌ട്രോങ്

21.   നിരവധി  രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?

   ✅  ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

22.  ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?

     ✅ 12

23.   ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം  ?

    ✅ ന്യൂട്ടൺ ഗർത്തം

24.   ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?

   ✅  പ്രശാന്ത സമുദ്രം

25.   ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?

     ✅ മൌണ്ട് ഹൈഗെൻസ്

26.  ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?

     ✅വിക്രം സ്റ്റേഷൻ

27.   ഏതു  വാഹനത്തിലാണ്  ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്? 

    ✅ സ്പുട്നിക് -2

28.  ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?

       ✅13 തവണ

29.  സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ  എടുക്കുന്ന സമയം ?

      ✅ 8.2 മിനുട്ട്

30.    ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

      ✅ 1986

31.   റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട   ഏതു സംസ്ഥാനത്തിലാണ് ?

      ✅ ആന്ധ്രാ പ്രദേശ്

32.   സുനാമിക്ക് കാരണം ?

        ✅സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം

33. വിമാനത്തിലെ  Black box ന്റെ നിറം?

       ✅ ഓറഞ്ച്

34   ഇന്ത്യയുടെ  ചൊവ്വ പര്യവേക്ഷണദൗത്യം ?

      ✅ മംഗൾയാൻ 

35.  INSAT - ന്റെ പൂർണ രൂപം ?

      ✅ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് 

36.   ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?

       ✅ കറുപ്പ് 

37.  ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?

      ✅ ശനി

38.  പ്രഭാത നക്ഷത്രം  എന്നറിയപ്പെടുന്ന ഗ്രഹം ?

     ✅  ശുക്രൻ

39.  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?

      ✅ സൂര്യൻ

40.  കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?

      ✅ റഷ്യ

41.   ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?

        ✅  കല്പന - 1

42.  ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?

        ✅ അപ്സര

43.  വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം  ?

        ✅ ഷൂമാക്കർ ലെവി -9

44. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?

       ✅ ന്യൂക്ലീയർ ഫ്യൂഷൻ

45.  ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?

      ✅ ഒളിമ്പസ്‌ മോൻസ്

46. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?

       ✅ പൊടിപടലങ്ങൾ

47.  ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത്?

     ✅ റേഡിയോ സന്ദേശം വഴി

48. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?

    ✅   ജോൺ ഗ്ലെൻ -77  വയസ്സിൽ

49.  ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?

      ✅ കല്പന - 1

50.  ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?

      ✅  കാർട്ടോസാറ്റ് -1

 51.  ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ  ബഹിരാകാശത്തെത്തിയ വാഹനം 

       ✅ സോയൂസ് -T -11

52.  അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

      ✅  1972 ഡിസംബർ 12  

       (യാത്രികർ - യൂജിൻ സെർനാൻ.. ഹാരിസൺ സ്മിത്ത്.. റൊണാൾഡ്‌ ഇവാൻസ്)

53.  ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?

       ✅  രോഹിണി -1 

54.  നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ? 

      ✅ പ്രകാശ വർഷം

55.  ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?

       ✅ DrA.P.J. അബ്ദുൾ കലാം


No comments: