കേരളത്തിലെ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം ?
വൈന്തല തടാകം
ഒരു നദി അതിന്റെ സ്വാഭാവിക ദിശയില്‍ നിന്നും ഗതിമാറിയൊഴുകുമ്പോള്‍ ആണ് ഓക്സ്ബോ തടാകം രൂപം കൊള്ളുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന ചാലക്കുടിപ്പുഴ വൈന്തലയില്‍ വച്ച് അല്പദൂരം കിഴക്കോട്ട് ഗതിമാറിയൊഴുകുന്നുണ്ട്. ഇവിടെ ആണ് ഓക്സ്ബോ തടാകം രൂപം കൊണ്ടിരിക്കുന്നത്. പുഴയുടെ ഗതി മാറുന്ന സ്ഥലത്ത് നിന്നു തുടങ്ങി പുഴയില്‍ മറ്റൊരിടത്ത് അവസാനിക്കുന്ന നീര്ച്ചാലാണ് കാലക്രമേണ ഓക്സോബോ തടാകമായി മാറുക.
കാളയുടെ മേല്‍കഴുത്തിന്റെ ആകൃതിയിലാണ് ഇതെന്നതിനാലാണ് ഓക്സ്ബോ എന്ന പേര് ലഭിച്ചിരിക്കുന്നത്.
വൈന്തലയിലെ ഓക്സ്ബോ തടാകത്തിന്റെ പുഴയിലേക്കുള്ള അറ്റങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു.
No comments:
Post a Comment