ബജറ്റും ചരിത്രവും.....
ഇന്ത്യൻ ഭരണഘടനയിൽ ബജറ്റ് എന്ന പദത്തിന് പകരമായി Article 112 -ൽ ഉപയോഗിച്ചിരിക്കുന്നത് വാർഷിക സാമ്പത്തിക പ്രസ്താവന എന്നാണ്.
ഫ്രഞ്ച് ഭാഷയിലെ 'തുകൽ സഞ്ചി' എന്നർത്ഥം വരുന്ന bougette (ബ്യൂഷെ) എന്ന വാക്കിൽ നിന്നുമാണ് ബജറ്റ് എന്ന വാക്ക് ഉദ്ഭവിച്ചത്.
ഭരണഘടന യിലെ 112 - വകുപ്പിലാണ് ബജറ്റിനെ കുറിച്ച് പറയുന്നത്.ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 ന് തുടങ്ങി അടുത്ത വർഷം മാർച്ച് 31 ന് അവസാനിക്കും.1867
- വരെ മെയ് 1 മുതൽ ഏപ്രിൽ 30 വരെ ആയിരുന്നു ഇന്ത്യയിലെ സാമ്പത്തിക വർഷം.
ഭരണഘടനയുടെ 202 - ാം വകുപ്പിൽ സംസ്ഥാന ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നു.
രാഷ്ട്രപതി ഭരണത്തിന് കീഴിൽ ഉള്ള സംസ്ഥാനങ്ങളിലെ ബജറ്റും ലോക്സഭയിൽ ആണ് അവതരിപ്പിക്കുന്നത്
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപോ ശേഷമോ അവതരിപ്പിക്കുന്ന ബജറ്റാണ് ഇടക്കാല ബജറ്റ്
(Interim Budget)
ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് RK ഷൺമുഖം ഷെട്ടി ആണ്. (1948
-49)
ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1860 - ൽ കാനിങ് പ്രഭുവിന്റെ കാലത്ത് സർ ജെയിംസ് വിൽസൺ ആണ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് 1947 നവംബർ 26 ന് R K ഷൺമുഖം ഷെട്ടി അവതരിപ്പിച്ചു.
No comments:
Post a Comment