ഭൗമ സൂചിക ( GI Tag )
ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക ( GI Tag ) എന്നു പറയുന്നത്.
ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണ മേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകതകളോടും സംസ്കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്അവയെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഭൗമ സൂചിക നല്കുന്നത്.
ഡാര്ജിലിങ് തേയിലയാണ് ഇന്ത്യയില്‍ ആദ്യമായി ജി ഐ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
അതത് രാജ്യത്തെ ഓഫീസിലാണ് ജി ഐ രജിസ്ട്രേഷന്‍ നടത്തേണ്ടത്. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ജി ഐ രജിസ്ട്രി.
രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉല്പ്പന്നത്തിന്റെ വിവരശേഖരം അതത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനകളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. ഇതിലൂടെ ഈ രജിസ്ട്രേഷന്‍ ആഗോള വ്യാപാര സംഘടന അംഗ രാഷ്ട്രങ്ങളുടെ ശ്രദ്ധയില്പെടുത്തുന്നു. 10 വര്ഷത്തേക്കാണ് ആദ്യഘട്ടത്തില്‍ ജി ഐ രജിസ്ട്രേഷന്‍. പിന്നീടത് പുതുക്കണം.
ട്രേഡ് മാര്ക്ക് രജിസ്ട്രേഷനില്‍ നിന്ന് വ്യത്യസ്തമാണ് ജി ഐ രജിസ്ട്രേഷന്‍. ഒരു കമ്പനിയോ സംരംഭമോ ആണ് ട്രേഡ്മാര്ക്ക് രജിസ്റ്റര്‍ ചെയ്യുന്നത്.
ട്രേഡ്മാര്ക്ക് രജിസ്ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം.ജി ഐയിലാകട്ടെ അവകാശം ബന്ധപ്പെട്ട ദേശത്തിന്റേതാണ്.
ട്രേഡ്മാര്ക്ക് രജിസ്ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം.ജി ഐയിലാകട്ടെ അവകാശം ബന്ധപ്പെട്ട ദേശത്തിന്റേതാണ്.
- രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്ക്കും അതല്ലെങ്കില് ആ ഭൂപ്രദേശത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ GI രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള ഉല്പ്പന്നങ്ങളുടെ പേര് ഉപയോഗിക്കുവാനാകൂ
- ജി ഐ ഉല്പ്പന്നങ്ങള്ക്ക് നിയമസംരക്ഷണമുള്ളതിനാല്‍ അതിന്റെ അനധികൃത വില്പ്പന തടയിടാവുന്നതാണ്.
- ഉപഭോക്താക്കള്ക്ക് ഗുണമേന്മയാര്ന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നു. ദേശീയഅന്തര്ദേശീയ വിപണികളില്‍ ആവശ്യക്കാര്‍ ഏറുന്നു.
- ജി ഐ രജിസ്ട്രേഷനുള്ള ഉല്പ്പന്നങ്ങള്ക്ക് അന്തര്ദേശീയ വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും.
- രാജ്യാന്തര വിനോദസഞ്ചാരികളുടെ ഇഷ്ടോല്പ്പന്നമായും ജി ഐ രജിസ്ട്രേഷനുള്ള ഉല്പ്പന്നം മാറുന്നു. ഇത്തരം ഉല്പ്പന്നങ്ങളുടെ കയറ്റുമതിയും കൂടും. അത് സാമ്പത്തിക അഭിവൃദ്ധികളിലേയ്ക്കുള്ള വഴിതുറക്കുന്നു.
ജി ഐ രജിസ്ട്രേഷനുളളതിനാല്‍ തന്നെ ആഗോള വിപണിയില്‍ കേരളത്തിലെ ആറന്മുള കണ്ണാടിക്ക് ലക്ഷം രൂപയോളം വിലമതിക്കുന്നുണ്ട്.
കേരളത്തിൽ ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി / GI ലഭിച്ചത് നിലമ്പൂർ തേക്കിനും മറയൂർ ശർക്കര യ്ക്കും ആണ്.
ലോകത്ത് ആദ്യമായി ഒരു വൃക്ഷത്തിന് ഭൗമ സൂചിക പദവി എന്ന നേട്ടമാണ് ഇതൊടെ നിലമ്പൂര്‍ തേക്കിന് കൈവന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യനിര്മ്മിത തേക്കുവളര്ത്തല് കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ളത്. മികച്ച ഗുണനിലവാരവും തനിമയുമുള്ളതാണ് നിലമ്പൂര്‍ തേക്ക്.
ഭൗമ സൂചിക പദവി ലഭിച്ച 24-മത്തെ കേരളീയ ഉത്പന്നമാണ് മറയൂർ ശർക്കര.
ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂർ ശർക്കരയെ മറ്റു ശർക്കരകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂർ ശർക്കരയെ മറ്റു ശർക്കരകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
No comments:
Post a Comment