ഖേദ സത്യാഗ്രഹം --1918
ഗുജറാത്തിലെ ഖേദ ജില്ലയിലെ കർഷകർ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ
1918-ൽ നടത്തിയ പ്രക്ഷോഭമാണ് ഖേദ സത്യാഗ്രഹം.
ഗുജറാത്തിലെ വരൾച്ചയെ തുടർന്ന് കർഷകർ സർക്കാരിനോട് നികുതി
ഇളവ് ആവശ്യപ്പെട്ടിരുന്നു. വിളകൾക്കുണ്ടായ നാശവും,രോഗപ്പകർച്ചയും കാരണം ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതി
അടയ്ക്കാൻ കർഷകർക്ക് സാധിച്ചിരുന്നില്ല.
ബ്രിട്ടീഷ് ഗവണ്മെന്റ് നികുതി ഇളവ് നൽകാതെ, നികുതി
നൽകാത്തവരുടെ വസ്തുക്കൾ പിടിച്ചെടുത്തു.ഇതിനെ തുടർന്ന് ഗാന്ധിജിയുടെയും, സർദാർ വല്ലഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ നികുതി നിഷേധ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവണ്മെന്റ് 2
വർഷത്തേക്കുള്ള നികുതി വേണ്ടെന്നു വെക്കുകയും, പിടിച്ചെടുത്ത
വസ്തുക്കൾ കർഷകർക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.
No comments:
Post a Comment