മിലിട്ടറി ക്യാമ്പുകളും, ക്വാർട്ടേഴ്സുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പറയുന്ന പേരാണ് കന്റോൺമെന്റ് എന്നത്.
ജില്ല, കോർണർ എന്നൊക്കെ അർത്ഥം വരുന്ന ‘Canton’ (കന്റോൺ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കന്റോൺമെന്റ് എന്നയീ പേരുണ്ടായത്.
ജില്ല, കോർണർ എന്നൊക്കെ അർത്ഥം വരുന്ന ‘Canton’ (കന്റോൺ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കന്റോൺമെന്റ് എന്നയീ പേരുണ്ടായത്.
ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കന്റോൺമെന്റ് ആണിത്. 1772-ല് ആരംഭിച്ചതും 1938-ല് നിയമപരമായി നിലവില്വന്നതുമായ സംവിധാനമാണിത്.
കണ്ണൂർ പട്ടണത്തിനും കണ്ണൂരിനും ഇടയിലാണ് കണ്ണൂർ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നത്. സെന്റ് ആഞ്ജലോ കോട്ട, കണ്ണൂർ കന്റോൺമെന്റ് ന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, കണ്ണൂർ കന്റോൺമെന്റ് ഇന്ത്യൻ സേനയുടെ നിയന്ത്രണത്തിലാണ്. ഇന്ന്, ഇന്ത്യൻ പട്ടാളക്കാർക്കായി ഏറ്റവും പ്രാധാന്യമുള്ളതും, തന്ത്രപ്രധാനവുമായ സ്ഥലമാണ് കണ്ണൂർ കന്റോൺമെന്റ്.
കണ്ണൂരിൽ ഉണ്ടായിരുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും, പിന്നീട് വന്ന ബ്രിട്ടീഷുകാരും കണ്ണൂർ കന്റോണ്മെന്റ് പട്ടാളക്യാമ്പ് ആയി ഉപയോഗിച്ചിരുന്നു. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനമാണ് ഇന്നിവിടം.
കണ്ണൂർ കന്റോൺമെന്റ് ഇപ്പോഴും കാനന്നൂർ കന്റോൺമെന്റ് എന്നാണ് അറിയപ്പെടുന്നത്.
കേരളത്തിനകത്താണെങ്കിലും കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് തനത് ഫണ്ടിന് പുറമെ കേന്ദ്ര-സംസ്ഥാന സാമ്പത്തിക സഹായമുണ്ട്. സംസ്ഥാനത്തിന്റെ വാര്ഷിക പദ്ധതിയുടെ നാലിലൊന്നോളം തദ്ദേശ സ്ഥാപനങ്ങള്ക്കാണ് നല്കുന്നത്- ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി. അതെല്ലാം കന്റോണ്മെന്റിന് തികച്ചും അന്യമാണ്.
എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.
ബർണ്ണശ്ശേരി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ഇവിടെയുള്ള താമസക്കാരിൽ അധികവും ആംഗ്ലോ-ഇന്ത്യക്കാരാണ്. ക്രിസ്തീയ പള്ളികളും, മുസ്ലീം പള്ളികളും, ഒരു അമ്പലവും ഈ പ്രദേശത്തുണ്ട്.
No comments:
Post a Comment