എന്താണ് കടയ്ക്കൽ സമരം ....?
കൊല്ലം ജില്ലയിലെ കടയ്ക്കലിലെ ചന്തയിൽ ഗവൺമെൻറ് ഏജന്റുമാർ നടത്തിക്കൊണ്ടിരുന്ന ടോൾ പിരിവ് അമിതമാണെന്ന് ആരോപിച്ചു ഒരു സംഘം സ്ഥലവാസികൾ നടത്തിയ സമരം ഒരു ഏറ്റുമുട്ടലിൽ അവസാനിച്ചു.
.
1938 സെപ്റ്റംബർ 29 ന് സമരക്കാർ കടയ്ക്കൽ പോലിസ് സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു.പോലിസ് സ്റ്റേഷനിൽ സൂക്ഷിച്ച വാൾ ,തോക്ക് ,എന്നിവ സമരക്കാർ കവർച്ച ചെയ്തു.സമരം അമർച്ച ചെയ്യാനായി കൂടുതൽ പോലിസ് സ്ഥലത്തെത്തി.സ്ഥലത്തെ ചില പ്രമുഖരുടെ വീടുകൾ അഗ്നിക്കിരയാക്കി.ജനം സർക്കാരിന് നേരെതിരിഞ്ഞു.സ്ഥലത്തുണ്ടായിരു ന്ന പോലീസിന് ജനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഫ്രാങ്കോ രാഘവൻ പിള്ള യാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്അവസാനം തിരുവനന്തപുരതു നിന്ന് പട്ടാളമെത്തി സമരക്കാരെ ക്രൂരമായി അടിച്ചമർത്തി.പ്രക്ഷോഭകാരികളിൽ ചിലരെ തൂക്കിലേറ്റി.മറ്റു പ്രതികൾക്ക് തടവ്ശിക്ഷ ലഭിച്ചു.
No comments:
Post a Comment